മദ്യപിച്ചു അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർ കസ്റ്റടിയിൽ .

 

മൂവാറ്റുപുഴ: മദ്യപിച്ചു നഗരമധ്യത്തിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പെട്ടി ഓട്ടോ ഡ്രൈവർ കസ്റ്റടിയിൽ . ഇന്നലെ വൈകീട്ട് 5.30 ഓട് കൂടി വെള്ളൂർകുന്നത്തയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഓട്ടോയുടെ വരവ് കണ്ട് പന്തികേട് തോന്നിയ നാട്ടുകാർ തന്നെയാണ് ആദ്യം ഓട്ടോ തടഞ്ഞത്. ഇതേതുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ നാട്ടുകാരുമായി സംഘർഷത്തിലായി. ഇതേതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോടും ഇയാൾ തട്ടിക്കയറി. പോലീസ് ജീപ്പിന് നേരെ ആക്രമണ ശ്രമം നടത്തിയ ഇയാളെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.പിന്നീട് പ്രതിയെ പോലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

Back to top button
error: Content is protected !!