പോലീസുകാരൻ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം, പത്താമയിലിൽ ഐ.എൻ.ടി.യു സി യുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളി പ്രതിഷേധം

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി :പത്താം മൈലിലെ ഓട്ടോ തൊഴിലാളി മുരളിയെ ക്രൂരമായി മർദ്ദിച്ച പട്ടിമറ്റം സ്റ്റേഷനിലെ പോലീസുകാരൻ വിവേകിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രസിഡൻ്റ് ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ.എൻ.രാജൻ, മണ്ഡലം പ്രസിഡൻ്റ് എം.എസ്. മുരളീധരൻ, ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡൻ്റ് കെ.ഡി.ഹരിദാസ്, സെക്രട്ടറി പി.ജി. ശ്രീകുമാർ , കെ.പി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.ആക്സിൽ ഒടിഞ്ഞ ഓട്ടോ വീടിനു സമീപം പാർക്ക് ചെയ്തെന്ന കാരണം പറഞ്ഞാണ് പോലീസുകാരൻ ഓട്ടോ തൊഴിലാളിയെ തല്ലിച്ചതച്ചത്.

Back to top button
error: Content is protected !!