അമ്പലംപടിയിൽ നിന്നും മോഷണം പോയ ഓട്ടോറിക്ഷ തിരികെ ലഭിച്ചു.

മൂവാറ്റുപുഴ:ഇന്നലെ വൈകീട്ടോടെ അമ്പലംപടിയിൽ കടയുടെ മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയത് തിരികെ ലഭിച്ചു.ന്യൂ വെജിറ്റബിൾസ് ആൻഡ്‌ ഫ്രുട്ട് എന്ന കടയുടെ ഉടമ കൂടിയായ വർഗ്ഗീസ് മുടിനാട്ടിന്റെ ഉടമസ്‌ഥതയിലുള്ള KL 17 E 7961 എന്ന നമ്പറിൽ ഉള്ള ഓട്ടോറിക്ഷയാണ് ഇന്നലെ (11-09-2020) മോഷണം പോയത്. രാത്രി 8.30 ക്ക് കട അടക്കുന്നതിനായി ചെന്നപ്പോൾ ആണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഒരാൾ അബദ്ധവശാൽ മാറി എടുത്തു കൊണ്ട് പോയതാണെന്ന് കണ്ടെത്തി.ഓട്ടോ തിരികെ ലഭിച്ചതായി ഉടമസ്ഥൻ അറിയിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!