അപകടംമൂവാറ്റുപുഴ
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം

മൂവാറ്റുപുഴ: ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കട്ടപ്പന ഇരട്ടയാര്‍ മുടയ്ക്കതെരത്തേല്‍ എം.കെ.കുര്യന്‍ (72), മകന്‍ സനോയ് (42) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജി് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെ മൂവാറ്റുപുഴ കാക്കനാട് റൂട്ടില്‍ വീട്ടൂര്‍ വനം ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്. എറണാകുളത്തെ ആശുപത്രിയില്‍ നിന്നു തിരികെ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും.നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.