അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

പായിപ്ര: ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പായിപ്ര ഗ്രാമ പഞ്ചായത്ത് എന്നിവയുമായി സഹകരിച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ എം എ നൗഷാദ് ഉദ്ഘാടനം ചെയ്തു. പായിപ്ര ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റുംപടിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ലേബർ ഓഫീസർ പ്രവീൺ ശ്രീധർ, പി എം സെയ്തുകുഞ്ഞ്, ആൽവിൻ ഷാൻ, അലിമോൻ പ്രസംഗിച്ചു. മരുന്നുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായാണ് മെഡിക്കൽ ക്യാമ്പിൽ നൽകിയത്. 500 അതിഥി തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

Back to top button
error: Content is protected !!