മുസ്ലീം പള്ളിയിലെ നേര്‍ച്ചപെട്ടിയില്‍ നിന്ന് പണം കവരാന്‍ ശ്രമം: പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് വിശ്വാസി

മൂവാറ്റുപുഴ: നമസ്‌ക്കരിക്കാനെന്ന വ്യാജേന മുസ്ലീം പള്ളിയില്‍ കയറി നേര്‍ച്ചപെട്ടിയില്‍ നിന്ന് പണം കവരാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിസാമുദ്ദീന്‍ (48) നെയാണ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ വിശ്വാസി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മോഷണ ശ്രമം നടന്നത്. പള്ളിയിലെത്തിയ നിസാമുദ്ദീന്‍ പരിസരം നീരിക്ഷിച്ച് ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് നേര്‍ച്ചപെട്ടിയുടെ പൂട്ട് തകര്‍ക്കുകയായിരുന്നു. ഇതേ സമയം പള്ളിയിലെത്തിയ വിശ്വാസിയെ കണ്ട് മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പള്ളിയിലുണ്ടായിരുന്ന മറ്റുള്ളവരെ കൂടി വിവരമറിയിച്ച് വിശ്വാസി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുസ്ലീം പള്ളികളില്‍ കയറി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: Content is protected !!