കൊല്ലം ജില്ലാ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവം; യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ .പന്മന സ്വദേശി അബൂ സുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത് . ഇവരുടെ ആക്രമണത്തിൽ ഡോക്ടർക്കുൾപ്പെടെ ഉള്ളവർക്ക് പരുക്കേറ്റിരുന്നു . ആശുപത്രി ജീവനക്കാരെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ശക്തികുളങ്ങരയിൽ വച്ച്‌ യുവാക്കൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു . മുറിവിൽ മരുന്ന് വെക്കാൻ ആശുപത്രിയിൽ എത്തിയ ഇവർ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ആക്രമിക്കുകയായിരുന്നു .

Back to top button
error: Content is protected !!