ക്രിസ്തീയ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം: സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണം- പി.ഡി.പി.

 

 

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് ക്രിസ്തീയ ദേവാലയങ്ങളില്‍ തുടര്‍ച്ചയായി അക്രമണം നടന്ന സാഹചര്യത്തില്‍ പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് പി.ഡി.പി.നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ നെല്ലിമറ്റം പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലും , ഊന്നുകല്‍ ലിറ്റില്‍ഫ്ളവര്‍ ഫെറോന പള്ളിയിലും , തലക്കോട് സെന്റ്മേരീസ് പള്ളിയിലുമാണ് സാമൂഹിക വിരുദ്ധരുടെ അക്രമണമുണ്ടായത്. നാട്ടിലെ സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ജില്ല കൗണ്‍സില്‍ അംഗം ലാലു ജോസ് കാച്ചപ്പിള്ളി പറഞ്ഞു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹുല്‍ ഹമീദ് , ട്രഷറര്‍ റ്റി.എം.അലി , വൈസ് പ്രസിഡന്റ് ടി.എച്ച്.ഇബ്രാഹീം , ജോയിന്റ് സെക്രട്ടറി ഷിഹാബ് കുരുംബിനാംപാറ , സുബൈര്‍ അയിരൂര്‍പ്പാടം, കെ.എം.ഉമ്മര്‍, മൈക്കിള്‍ കോട്ടപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.ആക്രമണമുണ്ടായ നെല്ലിമറ്റം പള്ളിയും തലക്കോട് പള്ളിയും പി.ഡി.പി.മണ്ഡലം നേതാക്കള്‍ സന്ദര്‍ശിച്ചു. ഫാദര്‍ ജിസ് വടക്കേക്കുടി ,സജി മൈക്കിള്‍ , ജോയി പോള്‍ തുടങ്ങിയവരുമായി കൂടികാഴ്ച നടത്തി.

 

ഫോട്ടോ അടിക്കുറിപ്പ്: സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായ തലക്കോട് അള്ളുങ്കല്‍ സെന്റ്മേരീസ് പള്ളി അധികാരികളുമായി പി.ഡി.പി.നേതാക്കള്‍ കൂടികാഴ്ച നടത്തുന്നു.

Back to top button
error: Content is protected !!