ക്രൈംരാഷ്ട്രീയം

എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം.

 

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് 10-ാം വാർഡിലെ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രതീഷ് പ്രഭാകരന്റെ (ഉണ്ണി) വീടിന് നേരെയാണ് ആക്രമണം നടന്നത്. വെളുപ്പിന് 3 മണിയോടെ ബൈക്കിലെത്തിയ സംഘം വീടിനും, വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിനും നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീടിന്റെ ജനൽ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ആക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. വാഴക്കുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ബി.ജെ.പി. മഞ്ഞള്ളൂർ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ ബി.ജെ.പി. കാപ്പ് ബൂത്ത് സമിതി, തലമറ്റം മഹാദേവ ക്ഷേത്ര ഉപദേശക സമിതി, വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ അപലപിച്ചു.

Back to top button
error: Content is protected !!
Close