ആ​തി​ര കൃ​ഷ്ണ​ന് എ​ക്സെ​പ്ഷണ​ൽ ലേ​ണിം​ഗി​ന്‍റെ പ്ര​ത്യേ​ക പു​ര​സ്കാ​രം

കോതമംഗലം: ഇന്ത്യയില്‍ ആദ്യമായി സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലേണിംഗ് പ്രോഗ്രാം ഏര്‍പ്പെടുത്താന്‍ നേതൃത്വം നല്‍കിയ കോതമംഗലം സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആതിര കൃഷ്ണന് എക്‌സെപ്ഷണല്‍ ലേണിംഗിന്റെ പ്രത്യേക പുരസ്‌കാരം. ഭിന്നശേഷി കുട്ടികളെ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഡോ. ജിനോ ആരൂഷിയുടെ നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ച വെര്‍ജ് ടാബുകള്‍ പരിശീലിപ്പിക്കുവാനും അതിനായുള്ള പ്രത്യേക ഡിജിറ്റല്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും പരിശീലനം നല്‍കുന്നതിലും ആതിര കൃഷ്ണന്‍ നേതൃത്വം നല്‍കിയിരുന്നു. കൂടാതെ മറ്റു സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സണായും ആതിര പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് റീജിയന്‍ റവന്യൂ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ടിജു തോമസ്, കോതമംഗലം ഡിഇഒ ടി.വി. മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കി. ചടങ്ങില്‍ എക്‌സെപ്ഷണല്‍ ലേണിംഗ് ടീം ലീഡര്‍ ജിന്‍സണ്‍ ഏലിയാസ്, പി.വി. ബഹനാന്‍, ഫാ. ജോര്‍ജ് പട്‌ലാട്ട്, ഡോ. ജേക്കബ് ഇട്ടുപ്പ്, മാത്യു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!