ആത്താനിക്കൽ ഹയർ സെക്കൻ്ററി പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം നടത്തി സ്കൂളിന്റെ

തിരുമാറാടി : മണ്ണത്തൂർ ആത്താനിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ്‌ എംഎൽഎ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിൽ ജന്മനാലുള്ള ശേഷികളുടെ പരമാവധി വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന അഡാപ്റ്റഡ് ടോയ്ലറ്റിൻ്റെ സമർപ്പണം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സന്ധ്യമോൾ പ്രകാശ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, പഞ്ചായത്ത് അംഗങ്ങളായ രമ മുരളീധര കൈമൾ, അനിത ബേബി, ആതിര സുമേഷ്, സി.വി.ജോയി, ആലീസ് ബിനു, കെ.കെ.രാജ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജി.മഞ്ജുള,പ്രധാന അധ്യാപകൻ പി.പ്രസാദ്,പിടിഎ പ്രസിഡന്റ് നെവിൻ ജോർജ്തുടങ്ങിയവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!