അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് ന്യൂറോളജി കേരളയുടെ 18-ാമത് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കോലഞ്ചേരി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലനാട് ശാഖ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ് എംഒഎസ്സി മെഡിക്കല്‍ കോളേജ് കോലഞ്ചേരിയും ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് ന്യൂറോളജി കേരളയുടെ 18-ാമത് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. എംഒഎസ്സി മെഡിക്കല്‍ കോളേജില്‍ 2 ദിവസമായി നടന്നുവന്ന സമ്മേളനത്തില്‍ ഇന്ത്യയിലുടനീളുമുള്ള പീഡിയാട്രീഷ്യന്‍മാരും പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളും ഉള്‍പ്പെടെ 185-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. എംഒഎസ്സി മെഡിക്കല്‍ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വിനയന്‍ കെ.പി (എ.ഒ.പി.എന്‍ പ്രസിഡന്റ്), ഡോ ഷിമ്മി പൗലോസ് (ഐ.എ.പി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ഡോ കൃഷ്ണമോഹന്‍ (ഐ.എ.പി കേരള സ്റ്റേറ്റ് സെക്രട്ടറി), ഡോ. കെ.കെ ദിവാകര്‍ (ഡീന്‍ എംഒഎസ്സി മെഡിക്കല്‍ കോളേജ്), ഡോ. ഐസക് മത്തായി എം (ഹെഡ്. ശിശു രോഗ വിഭാഗം), ഡോ. വെര്‍ഗീസ് പോള്‍ (മെഡിക്കല്‍ സൂപ്രണ്ട് എംഒഎസ്‌സി), ഡോ. സിമി പി. വര്‍ഗീസ് (പ്രസിഡന്റ് ഐഎപി. മലനാട്), ഡോ. വര്‍ഗീസ് എബ്രഹാം (ഐഎപി മലനാട് ബ്രാഞ്ച് സെക്രട്ടറി)എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ ഒന്നിലധികം സംവേദനാത്മക സെഷനുകള്‍, ന്യൂറോളജി ശില്‍പശാലകള്‍, ബിരുദാനന്തര ക്വിസ് എന്നിവ സംഘടിക്കപ്പെട്ടു.

Back to top button
error: Content is protected !!