അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്സ് കേരള: വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്സ് കേരളയുടെ മൂവാറ്റുപുഴ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. മുടവൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗം എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ദീന്‍ സി.എം അധ്യക്ഷനായി. സംസ്ഥാന ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഫെനില്‍ എന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് കേരളത്തിലുടനീളം 20000 ലതികം മെക്കാനിക്കുകള്‍ ഉള്‍പ്പെടെയുള്ളമെക്കാനിക്ക് 24 മൊബൈല്‍ ആപ്പിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ടോദത്തില്‍ നടത്തപ്പെട്ടു. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും 12 കി.മീ ചുറ്റളവില്‍ ഏറ്റവും അടുത്തുള്ള മെക്കാനിക്കുമായി ബന്ധപ്പെട്ട് ചെയ്യുവാന്‍ സാധിക്കുന്നു എന്നതാണ് എം24 ആപ്പിന്റെ പ്രത്യേകത. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അന്‍സാര്‍ കെ.ബി, എറണാകുളം ജില്ല പ്രസിഡന്റ് ബേബി ഊര്‍പ്പായില്‍, ജില്ല സെക്രട്ടറി നാസ്സര്‍ അലിയാര്‍, ജിബിന്‍ എസ് പാലക്കാപിള്ളി, യുണിറ്റ് സെക്രട്ടറി അഷ്‌റഫ് എം.എച്ച്, വൈസ് പ്രസിഡന്റ് രഞ്ജി കെ.ആര്‍, രക്ഷാധികാരികളായ സി.പി വിന്‍സന്റ്, മാത്യൂസ് ജോര്‍ജ്, രവി സി.കെ, സി.വി ജയദേവന്‍, ജയേഷ് ഇ.റ്റി, ജോയിന്റെ സെക്രട്ടറി ഡിനില്‍ ജോസഫ് തുടങ്ങിയവര്‍പ്രസംഗിച്ചു

 

Back to top button
error: Content is protected !!