അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ശക്തം

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്ന പൊതുനിബന്ധന പാലിക്കാതെയാണ് സ്ഥലംമാറ്റം നല്‍കിയതെന്ന്
പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 4 മാസം ഉള്ളപ്പോള്‍ ചുമതല ഏറ്റെടുത്ത എ.ഇ യെ ഒരു വര്‍ഷം പോലും പൂര്‍ത്തിയാകും മുമ്പേ സ്ഥലം മാറ്റിയിരിക്കുന്നതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. കല്ലൂര്‍ക്കാട് പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച മുഴുവന്‍ ഫണ്ടും ചെലവഴിച്ചതിന്റെ പേരില്‍ ജില്ല ഭരണകൂടത്തിന്റെ അംഗീകാരവും ആദരവും ലഭിച്ചിരുന്നു. എ.ഇയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നൂറ് ശതമാനവും ഫണ്ട് ചിലവഴിക്കുന്നതിന് പഞ്ചായത്തിന് സാധിച്ചതിന്റെ ഒരു പ്രധാന ഘടകമെന്ന് പ്രസിഡന്റ് പറഞ്ഞു. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പദ്ധതികളും ടെണ്ടര്‍ ചെയ്തിതിരുന്നു.ഈ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ എ.ഇയെ സ്ഥലം മാറ്റുകയായിരുന്നു. പഞ്ചായത്തില്‍ ചുമതല ഏറ്റ പുതിയ എ.ഇ യെയും രണ്ടു ദിവസത്തിനകം സ്ഥലം മാറ്റി. ടെണ്ടര്‍ നടപടിയായെങ്കിലും എ.ഇ യുടെ അഭാവത്തില്‍ പദ്ധതികള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഒരു എ.ഇ.യെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയെങ്കിലും മറുപടി അനുകൂലമായിട്ടില്ല.

 

Back to top button
error: Content is protected !!