ബ്രൗണ്‍ഷുഗറുമായി ആസം സ്വദേശി അറസ്റ്റില്‍

കോതമംഗലം :നല്ലിക്കുഴിയില്‍ നിന്നും ബ്രൗണ്‍ഷുഗറുമായി ആസം സ്വദേശി അറസ്റ്റില്‍. നെല്ലിക്കുഴി അച്ഛന്‍പടി ജംഗ്ഷനില്‍ കോതമംഗലം എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് 6 ഗ്രാം ബ്രൗണ്‍ഷുഗറുമായി തജ്മല്‍ ഹുസൈന്‍ (34)അറസ്റ്റിലായത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയാണ് അറസ്റ്റിലായ തജ്മല്‍. ഒരാഴ്ചയായി ഇയ്യാള്‍ ഷാഡോ സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍ ആയിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തില്‍ കെ.എ നിയാസ്, ജയ് മാത്യൂസ്, സിദ്ദിഖ് എ.ഇ, കെ.സി എല്‍ദോ, ഉമ്മര്‍ പി.ഇ, രാഹുല്‍പി.ടി, ബിജു പോള്‍, റെന്‍സി കെ.എ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: Content is protected !!