63 കു​പ്പി ഹെ​റോ​യി​നു​മാ​യി ആസാം സ്വദേശികൾ പി​ടി​യി​ൽ

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. ആസാം സ്വദേശികളായ ആരിഫുള്‍ ഇസ്ലാം (26), അല്‍ഫിക്കുസ് സമാന്‍ (27) എന്നിവരെ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂര്‍ കാലി ചന്ത ഭാഗത്തുനിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന ഹെറോയിന്‍ കുപ്പികളിലാക്കി 1000 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിള്‍ മൊബൈല്‍ ഫോണും ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തു. എഎസ്പി മോഹിത് റാവത്ത്, എസ്‌ഐ പി.എം. റാസിക്ക്, എഎസ്‌ഐ പി.എ. അബ്ദുല്‍ മനാഫ്, സിപിഒമാരായ മനോജ് കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!