ആശ്രമം ബസ്സ്റ്റാന്റ്-ചാലിക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണം: പിഡബ്യൂഡി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി യുഡിഎഫ്

മൂവാറ്റുപുഴ: ആശ്രമം ബസ്സ്റ്റാന്റ്-ചാലിക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കേക്കര യുഡിഎഫ് നേതൃത്വം പിഡബ്യൂഡി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ്
എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങളായി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വെള്ളം നിറഞ്ഞ് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നു. രണ്ടുവര്‍ഷത്തിലാധികമായി റോഡിന്റെ അറ്റകുറ്റുപണികളടക്കം നടത്തിയിട്ട്. ഇതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ആശുപത്രിയില്‍ പോകുന്ന രോഗികളും കാല്‍നടക്കാരും അപകടത്തില്‍ പെടുകയാണെന്നും, റോഡിലെ കുഴികള്‍ കട്ട വിരിച്ച് ഗര്‍ത്തങ്ങള്‍ നികത്തി അപകടങ്ങള്‍ ഒഴിവാക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ അബ്ദുല്‍ സലാം, മുസ്ലീലീഗ് മണ്ഡലം സെക്രട്ടറി സി.എം ഷുക്കൂര്‍, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എന്‍.പി ജയന്‍, സുല്‍ഫി ചാലില്‍, മുഹമ്മദ് ഷഫീക്ക്, ബിസാദ്, മൈതീന്‍ കുട്ടി ഇ.എം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. നാളെ തന്നെ കട്ട വിരിച്ച് റോഡ് ഗതാഗത യോഗ്യമാക്കി കൊള്ളാമെന്ന് എഎക്‌സി ഉറപ്പ് നല്‍കിയതായി കെ.എ അബ്ദുല്‍ സലാം പറഞ്ഞു.ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന കുഴികള്‍ ഏറെയാണ്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന ബജറ്റില്‍ റോഡ് നവീകരണത്തിന് പണം അനുവദിച്ചിരുന്നു എന്നല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിരുന്നില്ല.

നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ചാലിക്കടവ് പാലം വഴി കിടക്കേക്കര ആശ്രമം റോഡിലൂടെയാണ്. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ തിങ്കളാഴ്ച അസിസ്റ്റന്റ് എക്്‌സിക്യുട്ടിവ് എഞ്ചിനീയറെ ഉപരോധിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Back to top button
error: Content is protected !!