ആശാ കിരണം പദ്ധതിയിലൂടെ കാടക്കോഴികളും കൂടുകളും വിതരണം ചെയ്തു.

 

മൂവാറ്റുപുഴ: കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ ബാധിച്ചവർക്ക് ആശാകിരണം ക്യാൻസർ സുരക്ഷ പദ്ധതിയിലൂടെ കാടക്കോഴികളും കൂടുകളും വിതരണം ചെയ്തു. ബിഷപ്സ് ഹൗസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ വച്ച് കെ.എസ്.എസ്.എസ്. ഡയറക്ടർ റവ. ഡോ. തോമസ് പറയിടം പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു.
ആശാകിരണം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ക്യാൻസർ രോഗികൾക്കും ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സൊസൈറ്റി
ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ക്യാൻസർ രോഗികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കാനും കൊച്ചു കൊച്ചു ജോലികളിൽ അവരെ ഏർപ്പെടുത്തുവാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ 25-കാടക്കോഴികളും ഹൈടെക് കൂടും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ആശാ കിരണം കോ ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റോബിൻ ആൻ്റണി, ജിബിൻ ജോർജ് , ബിമോൻ ജോർജ്, ജെറിൻ ജോസ്, സിസ്റ്റർ അമല, അജി ജിജോ, ജിസ്മോൾ രാജേഷ്, കെന്നഡി പീറ്റർ, ത്രേസ്യാകുട്ടി മത്തായി, ചിന്നമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!