കലാകാരന്മാരുടെ കൂട്ടായ്മ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു.

 

മൂവാറ്റുപുഴ: കലാകാരന്മാരുടെ കൂട്ടായ്മയായ വിജയസൂര്യ സംവർത്തിക ആയുർവേദ ആശുപത്രി, പിക്സോറ മീഡിയാ സ്റ്റുഡിയോ എന്നിവരുടെ സഹകരണത്തോടെ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. പിക്സോറയുടെ ഫേസ്ബുക്ക്, യൂട്യൂബ് മാധ്യമത്തിലൂടെ എല്ലാ ദിവസവും 7 മണിക്കാണ് സംഗീത പരിപാടി പ്രേക്ഷകരിലെത്തുക. 9 ദിവസങ്ങളിലായി മൂവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും 9 കലാകാരന്മാരും കലാകാരികളും കച്ചേരി അവതരിപ്പിക്കും. പത്താം ദിവസം ലളിതാ ലക്ഷ്മി അമ്മാൾ നയിക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും. ആദ്യ ദിവസം ശ്രീറാം സുശീൽ കച്ചേരി അവതരിപ്പിക്കും. ലളിതാ ലക്ഷ്മി അമ്മാൾ, ശ്രീകുമാർ ആർ. പിള്ള, പെട്രീസ സാബു, എലൈസ സാബു, ശ്രുതി ടി. ശങ്കർ, ബിഞ്ചു രവീന്ദ്രൻ, ശ്രീറാം സുശീൽ, ശ്രീനാഥ് നമ്പൂതിരി, അഭിജിത് ജയൻ, ജിഞ്ചു ശ്രീനിവാസ്, ജ്യോതി ഹരി, ലക്ഷ്മി വിനോദ്, അശ്വതി മനോജ് എന്നിവരാണ് 10 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നവർ. തൃപ്പൂണിത്തുറ മഹേഷ് വയലിനിലും ഉമേഷ് വാരപ്പെട്ടി മൃദംഗത്തിലും ജയരാജ് കോതമംഗലം ഘടത്തിലും അകമ്പടിയാകും.

Back to top button
error: Content is protected !!