ആര്‍ട്ട് ഓഫ് ലിവിംഗ് വാരപ്പെട്ടി ജ്ഞാനക്ഷേത്രത്തിന്റെ ഏഴാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

വാരപ്പെട്ടി: ആര്‍ട്ട് ഓഫ് ലിവിംഗ് വാരപ്പെട്ടി ജ്ഞാനക്ഷേത്രത്തിന്റെ ഏഴാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് ഗുരുപൂജയും മഹാസത്സംഗും നടത്തി. ജ്ഞാന ക്ഷേത്രത്തിന്റെ കവാടത്തില്‍ മരത്തില്‍ കൊത്തിയെടുത്ത നന്ദി വിഗ്രഹത്തിന്റെ പ്രതിഷ്ഠ സ്വാമി ചിദാകാശയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.ജ്ഞാന ക്ഷേത്രം ഇന്‍ ചാര്‍ജ് സ്വാധ്വി ചിന്‍മയിയുടെ നേതൃത്വത്തില്‍ സാമൂഹിക ഗുരുപൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. സ്വാമി അദ്വൈദാനന്ദ, സ്വാമി ചിദാകാശ, സ്വാധ്വി നിരഞ്ജിനി , ബ്രഹ്‌മചാരിമാര്‍ ഷിന്റോ, അനൂപ് ,സ്റ്റേറ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ രാകേഷ് , അപെക്‌സ് ബോഡി അംഗങ്ങളായ ജീവന്‍ ജോണ്‍ ,അച്ചുതന്‍ . വി , എറണാകുളം ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ധന്യ, സീനിയര്‍ അദ്ധ്യാപകരായ രാജ്‌ഗോപാല്‍കൃഷ്ണന്‍, ജോണി പി ജി എന്നിവര്‍പങ്കെടുത്തു

Back to top button
error: Content is protected !!