അറൂരിൽ ഡ്യൂട്ടിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.

 

മൂവാറ്റുപുഴ:ഡ്യൂട്ടിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. അടിവാട് കിഴക്കേൽ ഷറഫുദ്ദീൻ (അഷറഫ് -50)ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആറൂർ ഭാഗത്ത് വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത് .കൂത്താട്ടുകുളത്ത് നിന്നും അഗ്നിശമനസേനയെത്തിയാണ് ഷറഫുദ്ധീനെ താഴെ ഇറക്കിയത്.ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂത്താട്ടുകുളം കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനാണ് ഷറഫുദ്ധീൻ .ഭാര്യ :റസീന.മക്കൾ :സുഹൈൽ,ഫാത്തിമ.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.തുടർന്ന് സംസ്ക്കാരം ഉച്ചകഴിഞ്ഞു മാവുടി ചന്ദനകുന്ന് ജുമാമസ്ജിദിൽ.

Back to top button
error: Content is protected !!