ആറൂരിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.

 

മൂവാറ്റുപുഴ: ആറൂരിൽ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക്
കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി. റോഡിൽ 12:30 ഓടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വന്ന ജീപ്പ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഓട്ടോസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ഓട്ടോയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ 15 അടി താഴ്ചയിൽ നിർമ്മാണത്തിലിരുന്ന വീട്ടുമുറ്റത്തേക്ക് പതിച്ചു. ഓട്ടോ ഡ്രൈവർ ഷാജി പുളിക്കത്തടം, കാൽനടക്കാരൻ വാലുകണ്ടത്തിൽ ജോസ് കുട്ടി (60), ജീപ്പ് ഡ്രൈവർ, നിർമ്മാണ സ്ഥലത്തെ അന്യസംസ്ഥാന തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു.പരിക്കേറ്റവരെ നാട്ടുകാർ മുവാറ്റുപഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Back to top button
error: Content is protected !!