മൂവാറ്റുപുഴ
അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നാല്പതാം വെള്ളി ആചരണവും രാത്രി ആരാധനയും

വാഴക്കുളം: അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നാല്പതാം വെള്ളി ആചരണവും രാത്രി ആരാധനയും വെള്ളിയാഴ്ച നടത്തും. ഇടവക വികാരി ഫാ.ജോര്‍ജ് ചേറ്റൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 ന് കുരിശിന്റെ വഴി, 5 ന് വി. കുര്‍ബാന, 6.15ന് വചനപ്രഘോഷണം, 7.30 ന് ലഘു ഭക്ഷണം, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, അഭിഷേകപ്രാര്‍ത്ഥന,ദിവ്യ കാരുണ്യ പ്രദക്ഷിണം, 9 ന് ജപമാല പ്രദക്ഷിണം. 9.30 ന് സമാപനം. വൈകുന്നേരം 3.30 മുതല്‍ കുമ്പസാര സൗകര്യം ഉണ്ടായിരിക്കും.