ശ്രീ നാരായണ സഹോദരധര്‍മ്മവേദി വാളകം ശാഖ രൂപീകരിച്ചു

മൂവാറ്റുപുഴ : ശ്രീനാരായണ സഹോദര ധര്‍മ്മവേദി മൂവാറ്റുപുഴ യൂണിയന്റെ ശാഖ വാളകത്ത് രൂപീകരിച്ചു. പി.ഡി സാജുവിന്റെ വസതിയില്‍ ചേര്‍ന്ന യോഗം എസ്.എന്‍.എസ്.ഡി.വി സംസ്ഥാന സെക്രട്ടറി കെ .ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മ്മവേദിജില്ലാ സെക്രട്ടറി ശശി പാലപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. രാജമ്മ ചന്ദ്രന്‍, സി.ഇ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.ശാഖ ഭാരവാഹികളായി സാജു പി.ഡി . (പ്രസിഡന്റ് ), ബിജുകുമാര്‍(വൈസ് പ്രസിഡന്റ്), അനു പൊന്നപ്പന്‍(സെക്രട്ടറി ) ജയന്‍ ചക്കാലക്കല്‍(ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!