ആര്‍ദ്രകേരള പുരസ്കാരം: ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം പൈങ്ങോട്ടൂരിന്‌

പോത്താനിക്കാട് : ആര്‍ദ്രകേരള പുരസ്കാരം 2021-22 ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് ലഭിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ-ആരോഗ്യാനുബന്ധമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നേടിയത്. കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് സീമ സിബി, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ നൈസ് എല്‍ദോ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ്, കടവൂര്‍ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് കൃഷ്ണന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിജു തോമസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രി വീണ ജോര്‍ജില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

Back to top button
error: Content is protected !!