മൂവാറ്റുപുഴയില്‍ സ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും

മൂവാറ്റുപുഴ:കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ സ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും മൂവാറ്റുപുഴയില്‍ നടത്തി. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നവകേരള സൃഷ്ട്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കുക, വര്‍ഗീയതയെ പ്രതിരോധിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എസ് ഷാനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. പി സുനില്‍ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. കെ ബോസ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രാജമ്മ രഘു, കെ. എം മുനീര്‍, പി. ജാസ്മിന്‍, കെ. സി സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!