ആരക്കുഴ സർവീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

 

മൂവാറ്റുപുഴ :ആരക്കുഴ സർവീസ് സഹകരണ ബാങ്ക്
ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള കോവിഡ് ബാധിതരായ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും, ജീവൻ രക്ഷാമരുന്നുകളും വീടുകളിൽ എത്തിച്ചു നൽകി.അരിയും10 ഇന നിത്യോപയോഗ സാധനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റാണ് വീടുകളിൽ എത്തിച്ചു നൽകിയത്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്ക് കൈത്തതാങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ ബാങ്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5ലക്ഷം രൂപയും ആരക്കുഴ സർവീസ് സഹകരണ ബാങ്ക് സംഭാവന ചെയ്തിരുന്നു. തുടർന്നും അരക്കുഴയുടെ ഏതൊരാവശ്യത്തിനും മുന്നിൽ തന്നെയുണ്ടാകുമെന്നും ഭരണസമിതി അറിയിച്ചു.

Back to top button
error: Content is protected !!