ആരക്കുഴ ഗവ. ഐ.ടി.ഐ. ക്ക് മുന്നിൽ എസ്.എഫ്.ഐ. യുടെ പ്രതിഷേധ സമരം.

മൂവാറ്റുപുഴ: ആരക്കുഴ ഗവ. ഐ.ടി.ഐ. ക്ക് മുന്നിൽ എസ്.എഫ്.ഐ. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മതിയായ പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകാതെ പൊതുപരീക്ഷകൾ നടത്താനുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. മൂവാറ്റുപുഴ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം എസ്.എഫ്.ഐ.
എറണാകുളം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം സ. വിജയ് കെ. ബേബി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ.
ആരക്കുഴ ലോക്കൽ പ്രസിഡന്റ്‌ സ. ഗോവർദ്ധൻ അനിൽ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. ഏരിയ കമ്മറ്റി അംഗം അസ്‌ലം സലിം സ്വാഗതവും, മുഹമ്മദ്‌ ലുക്മാൻ നന്ദിയും പറഞ്ഞു.
ഈ കോവിഡ് കാലത്തും ഐ.ടി.ഐ. പരീക്ഷ ഫീസുകൾ ഇരട്ടിയിൽ അധികം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക, പരീക്ഷകൾ സ്വകാര്യ ഏജൻസികൾ വഴി ഓൺലൈനായി നടത്താനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തിയാണ് എസ്.എഫ്.ഐ. സമരം സംഘടിപ്പിച്ചത്.

Back to top button
error: Content is protected !!