ആരക്കുഴ മുത്തി രൂപതാതല മെഗാ ക്വിസ് മത്സരം നടത്തി

 

 

 

മൂവാറ്റുപുഴ : ആരക്കുഴ സെന്റ് മേരീസ് ഫൊറോന ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ ആയി ഉയർത്തുന്നതിനോട് അനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗ് ആരക്കുഴ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ആരക്കുഴ മുത്തി രൂപതാതല മെഗാ ക്വിസ് ഫൈനൽ റൗണ്ട് ഞായറാഴ്ച പൂർത്തിയായി. ആരക്കുഴ മുത്തി മെഗാ ക്വിസ് 2021 മത്സരത്തിൽ ആദ്യറൗണ്ടിൽ 200 ഓളം പേർ പങ്കെടുത്തു.ഓൺലൈൻ ആയിട്ടായിരുന്നു ആദ്യ റൗണ്ട് നടത്തപ്പെട്ടത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 പേർക്കായി ഫൈനൽ റൗണ്ട് ആരക്കുഴ സെന്റ്. മേരിസ് ദേവാലയത്തിന്റെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. എറണാകുളം രൂപതാ അംഗം ആയ ഫാദർ ജിയോ മാടപ്പാടൻ ക്വിസിന് നേതൃത്വം നൽകി.
പൈങ്ങോട്ടൂർ ഇടവകാംഗമായ ജിസ്ന ഡോൾഫി
ഒന്നാം സ്ഥാനവും, മാറിക ഇടവകാംഗമായ ബെറ്റ്സി ബെന്നി രണ്ടാം സ്ഥാനവും, നാഗപ്പുഴ ഇടവകാംഗമായ അഷിത ബെന്നി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആരക്കുഴ പള്ളി വികാരി റവ. ഫാ. ജോൺ മുണ്ടക്കൽ, അസി. വികാരി റവ.ഫാ. ആന്റണി ഞാലിപ്പറമ്പിൽ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്വിസ്മത്സരം സംഘടിപ്പിച്ചത്.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് സമാപന സമ്മേളനത്തിൽ വികാരി അച്ഛൻ കൊടുത്തു. വിജയികൾ ആയവർക്കു ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും ഏപ്രിൽ 8 നു കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് നൽകും

Back to top button
error: Content is protected !!