ആരക്കുഴയിൽ ഓമന മോഹനൻ പ്രസിഡന്റ് സാബു പൊതുർ വൈസ് പ്രസിഡന്റ്.

മൂവാറ്റുപുഴ:-കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച ആരക്കുഴ പഞ്ചായത്തിൽ ഓമന മോഹനൻ പ്രസിഡന്റായും,സാബു പൊതുർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.13സീറ്റുകൾ ഉള്ള പഞ്ചായത്തിൽ പത്തിലും കോൺഗ്രസ് വിജയിച്ചിരുന്നു.കേരളകോൺഗ്രസ് ജോസഫ് വിഭാഗമായുള്ള തർക്കത്തെ തുടർന്നാണ് ഒറ്റക്ക് മത്സരിച്ചത്.മുന്നിടത്താണ് എൽഡിഎഫ് വിജയിച്ചത്.രാവിലെ നടന്ന യോഗത്തിൽ യുഡിഎഫിൽ നിന്നും ഓമന മോഹനനെ സാബു പൊതുർ നിർദേശിക്കുകയും ബിജു തോട്ടുപുറം പിന്താങ്ങുകയും ചെയ്തു.എൽഡിഎഫിൽ നിന്നും സെലിൻ ചെറിയാനെ സിബി കുര്യാക്കോ നിർദേശിച്ചു.ആൽബി ആൽബിൻ പിന്താങ്ങി.ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും ലസിത മോഹനൻ സാബു പൊതുരിനെ നിർദേശിച്ചു.ജാൻസി മാത്യു പിന്താങ്ങി.യുഡിഎഫിന് ഒമ്പതും,എൽഡിഎഫിന് മുന്നും വോട്ടുകൾ ലഭിച്ചു.മൂന്നാം വാർഡിലെ മെമ്പറായ ജിജു ഓണാട്ടു ക്വാറന്റൈനിലായിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ എത്തിയില്ല.

Back to top button
error: Content is protected !!