ആരക്കുഴയിൽ കേര രക്ഷാ വാരാചരണത്തിന് തുടക്കമായി

ആരക്കുഴ: മണ്ണിൽ നഷ്ടപ്പെട്ടു പോയ ജൈവാംശം വീണ്ടെടുത്ത് നാളികേര കൃഷിയിലെ ഉല്പാദനം വർദ്ധിപ്പിക്കുനതിനായി ആരക്കുഴ പഞ്ചായത്തിലെ കേരകർഷകരെ പങ്കെടുപ്പിച്ച് പച്ചില വള കൃഷിയും, പയർ വർഗ്ഗ കൃഷിയും തെങ്ങിൻതോട്ടത്തിൽ വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ആരക്കുഴ പഞ്ചായത്തിലെ മാതേയ്ക്കൽ ജോസ് എന്ന കർഷകന്റെ ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ്  ഓമന മോഹനൻ ശീമക്കൊന്ന നട്ടും പയർ വിതച്ചും നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്  സാബു പൊതൂർ , ബ്ലോക്ക് മെമ്പർ  ബസ്റ്റിൻ ചേറ്റൂർ, മറ്റ് മെമ്പർമാരായ ഷീജ അജി. ജിജു ഓണാട്ട് . ജാൻസി മാത്യു, ദീപ്തി സണ്ണി, സുനിത വിനോദ്. വിഷ്ണു ബാബു, കൃഷി ഓഫീസർ  സി.ഡി സന്തോഷ്, .കൃഷി അസിസ്റ്റന്റുമാരായ ബോബൻ കെ.എം, ഫൗസിയ ബീഗം കാർഷിക വികസന സമിതിയംഗം ബേബി പുത്തൻപുരയ്ക്കൽ . സി ഡി എസ് ചെയർ പേഴ്സൺ അമ്പിളി . കർമ സേന സൂപ്പർവൈസർ മരിയ ബാബു, കർമ സേന ടെക്നീഷ്യൻമാർ , ആരക്കുഴ സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കൃഷിഭവന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ തെങ്ങ് കൃഷി പരിപാലന വിഷയത്തിൽ കർഷകർക്കായി പരിശീലന ക്ലാസ്സുകളും , തെങ്ങിൻ തോപ്പുകളിൽ സ്ഥിരമായി പച്ചിലവളം ലഭിക്കുന്നതിന് കുറ്റിപ്പയർ വിത്തുകളും, ശീമക്കൊന്നയും നൽകുന്നതാണ്.

Back to top button
error: Content is protected !!