ആരക്കുഴ അഗ്രോ പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: ആരക്കുഴ അഗ്രോ പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിന് സെൻ്റ് മേരീസ് ഫൊറോന പള്ളിക്കു സമീപം
ഡീൻ കുര്യാക്കോസ് എം.പി.ഉദ്‌ഘാടനം നിർവഹിച്ചു.
കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിപ്പ് കർമ്മം നടത്തി. എൽദോ എബ്രഹാം എം എൽ എ,ജില്ല പഞ്ചായത്തു പ്രസിഡൻ്റ് ഉല്ലാസ് തോമസ്, വ്യവസായ വകുപ്പ് രജിസ്ട്രാർ കെ.എം.ലതിക, ജനറൽ മാനേജർ ബിജു അബ്രാഹം, പഞ്ചായത്തു പ്രസിഡൻറ് ഓമന മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി.രാധാകൃഷ്ണൻ,
പഞ്ചായത്തംഗം ദീപ്തി സണ്ണി, സൊസൈറ്റി പ്രസിഡൻറ് ഐപ്പച്ചൻ തടിക്കാട്ട്, സെക്രട്ടറി കെ.വി.മാത്യു,ആരക്കുഴ പള്ളി വികാരി ഫാ.ജോൺ മുണ്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.

കാർഷികോത്പന്നങ്ങൾ ഉണക്കിയും പൊടിച്ചും കൊടുക്കുന്നതിനും നാളികേരം കൊപ്രയാക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. കാർഷിക നഴ്സറിയും കർഷക ഓപ്പൺ മാർക്കറ്റും ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോട്ടോ…ആരക്കുഴ അഗ്രോ പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കുന്നു..

Back to top button
error: Content is protected !!