പണ്ടപ്പിള്ളിയിൽ പുതിയ സപ്ലൈകോ മാവേലി സ്റ്റോർ:ഉദ്ഘാടനം തിങ്കളാഴ്ച 

 

മൂവാറ്റുപുഴ : ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ഡോ. കുഴൽ നാടൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യക്കോസ് എം പി മുഖ്യപ്രഭാക്ഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവിൽപന നടത്തും.ബ്ലോക്ക് പബായത്ത് പ്രസിഡന്റ് പ്രൊഫ . ജോസ് അഗസ്റ്റിൻ, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹൻ , മുൻ എം എൽ എമാരായ എൽദോ ഏബ്രഹാം, ജോസ്ഥ് വാഴക്കൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, കെ.ജി രാധാകൃഷ്ണൻ , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ അജി, ജിജു ഓണാട്ട്, ലസിത മോഹൻ ഗ്രാമപഞ്ചായത് അംഗങ്ങൾ, മറ്റ് ജനപ്രതിനിതികൾ വിവിധ രാഷ്ട്രീയ നേതാക്കൻമാർ എന്നിവർ സംസാരിക്കും. സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ ഡോ. സൻജീബ് പട്ജോഷി ഐ.പി എസ് സ്വാഗതവും മേഖല മാനേജർ മിനി. എൽ . നന്ദിയും പറയും.

Back to top button
error: Content is protected !!