ആരക്കുഴ പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: കേന്ദ്രസർക്കാർ പാസാക്കിയ കർഷക ബിൽ പിൻവലിക്കുക, കർഷക വായ്പ എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാനവ്യാപകമായി പഞ്ചായത്ത് തലത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ആരക്കുഴ പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം നടത്തി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ. റ്റി. എഫ്. ) സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്‌തു. പോൾ ലൂയിസ് പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു ജോസ് പൊതൂർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസിന്റെ ആരക്കുഴ മണ്ഡലം പ്രസിഡൻറ് ശ്രീ. മാത്യു മംഗലശ്ശേരി, വൈസ് പ്രസിഡന്റ് ജോയി തോമസ് മാതേയ്ക്കൽ, ജനറൽ സെക്രട്ടറി സോണി പടിഞ്ഞാറെ മാതേയ്ക്കൽ, മഞ്ഞളളുർ ബ്ലോക്ക് സെക്രട്ടറിമാരായ ജോർജ് മാത്യു ഓരത്തിങ്കൽ, ഷാജി പുളിക്കത്തടം, യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!