ജില്ലാ വാർത്തകൾതൊടുപുഴ

ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് ഹര്‍ത്താല്‍ ഇല്ല; പിന്‍വലിച്ച്‌ എല്‍ഡിഎഫ്

ഇടുക്കി: ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഇടതു മുന്നണി ജില്ലാകമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യുഡിഎഫിന്റെ അനാവശ്യ പ്രതിഷേധത്താല്‍ നിയമസഭ അവസാനിപ്പിക്കേണ്ടി വന്നത് മൂലമാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയില്‍ പാസാക്കാതെ പോയത്. ഇത് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമായിരുന്നുവെന്നുമായിരുന്നു നിയമസഭാ പ്രതിഷേധമെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇനിയൊരു നിയമസഭാ സമ്മേളനത്തിനായി കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സിലൂടെയോ പ്രത്യേക മന്ത്രിസഭാ തിരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ താത്പര്യം എടുക്കണെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

Back to top button
error: Content is protected !!