അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്

വാഴക്കുളം: അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസക്കാരും സേവന തല്‍പരരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിക്കാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 15 ന് വൈകീട്ട് 5.00 വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ – 0484 – 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

Back to top button
error: Content is protected !!