ആയവന ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍: എട്ടാം ക്ലാസിലെ അവശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയവന: ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് 2023-24 അദ്ധ്യയനവർഷത്തിൽ എട്ടാം ക്ലാസിലേക്ക് അവശേഷിക്കുന്ന ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു വദ്യാഭ്യാസത്തിന് പുറമെ സാങ്കേതികവും ഉദ്പാദനോന്മുഖവുമായ തൊഴിലുകൾക്കും എഞ്ചിനീറിംഗ്, ശാസ്ത്രസാങ്കേതിക മേഖലയിൽ ഉപരിപഠനത്തിനും വിദ്യാർഥികളെ സജ്ജരാക്കുന്നതാണു ടെക്നിക്കൽ ഹൈസ്കൂൾ പഠനം. നിരവധി സാധ്യതകളുള്ള ഇലക്ട്രോണിക്സ്, ടു-വീലർ & ത്രീ-വീലർ റിപ്പയറിംഗ്എന്നീ ട്രേഡുകൾ ആണ് ഇവിടെയുള്ളത്. ഏഴാം ക്ലാസ്സ് വിജയിച്ച വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 8078984148, 995138177, 04852283747

Back to top button
error: Content is protected !!