ഒ.ബി.സി./മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വായ്പ പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു

 

മൂവാറ്റുപുഴ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ ബി സി . മത ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒ ബി സി വിഭാഗത്തിൽ പെട്ട കുടുംബവാർഷിക വരുമാനം 3,00,000/- രൂപയിൽ കുറവുള്ളവർക്കും, മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട കുടുംബ വാർഷിക വരുമാനം 8,00,000 രൂപയിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. സ്വയംതൊഴിൽ വായ്പ പലിശനിരക്ക് 6 മുതൽ 8 % വരെയും വിദ്യാഭ്യാസവായ്പ പലിശനിരക്ക് 3 മുതൽ 6% വരെയുമാണ്. പ്രവാസികൾക്ക് മൂലധന സബ്സിഡിയോട് കൂടി പ്രവാസി സുരക്ഷാ സ്വയംതൊഴിൽ വായ്പാ പെൺകുട്ടികളുടെ വിവാഹം, ഗൃഹ പുനരുദ്ധാരണം, ഭവനരഹിതരായവർക്കുള്ള ഭവനനിർമ്മാണ വായ്പാ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള വായ്പ പദ്ധതികളും നിലവിലുണ്ട്. എല്ലാ വായ്പകൾക്കും വസ്തു ജാമ്യമോ അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. വായ്പാ അപേക്ഷ ഫോറം മുവാറ്റുപുഴ – തൊടുപുഴ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള കെ എസ് ബി സി ഡി സി മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.ksbcdc.com സന്ദർശിക്കുക. ഫോൺ 0485 -2964005

Back to top button
error: Content is protected !!