ഈ വർഷത്തെ എ.പി.ജെ. കലാം പുരസ്കാരം ഈസ്റ്റ് മാറാടി സ്കൂളിന്.

 

മൂവാറ്റുപുഴ: ഈ വർഷത്തെ എ.പി.ജെ. കലാം പുരസ്കാരം ഈസ്റ്റ് മാറാടി സ്കൂളിന്. കോവിഡ് കാല മാതൃകാ പ്രവർത്തനങ്ങൾക്കാണ്
ഈസ്റ്റ് മാറാടി സ്കൂളിന് അംഗീകാരം ലഭിച്ചത്. സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂൾതല എൻ.എസ്.എസ്. യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെൻ്റർ നൽകിയ ഡോ. എ.പി.ജെ അബ്ദുൾ കലാം പുരസ്കാര സമർപ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻറ് അഡ്വ. എസ്. ജലീൽ മുഹമ്മദ്, സ്റ്റഡി സെൻ്റർ ഭാരവാഹികളായ കുന്നത്തൂർ ജി. പ്രകാശ്, എ. കെ. ആഷിർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ ആറ് സ്കൂളുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളാണ് പുരസ്കാരത്തിന് അർഹത നേടിയത്.

ഫോട്ടോ
ഡോ. എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്ററിൻ്റെ ഡോ. എ.പി.ജെ അബ്ദുൾ കലാം പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നും പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി ഏറ്റുവാങ്ങുന്നു. സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ സമീപം

Back to top button
error: Content is protected !!