അപകടംകോതമംഗലം

നേര്യമംഗലം പുതിയ പാലം നിര്‍മ്മാണം: നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ പ്രദേശങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എ, കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിയുമായി നേതൃത്വത്തില്‍ പുനരധിവാസത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം കലക്ടര്‍ക്ക് കൈമാറും. പാലം വരുന്നതോടെ സ്ഥലവും വീടും നഷ്്ടപ്പെടുന്ന പട്ടയമില്ലാത്തവര്‍ക്ക് എംഎല്‍എയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഇടപെടല്‍ ആശ്വാസമായി.
ദേശീയപാത 85 ന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി നിര്‍മിക്കുന്ന പാലത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ത്രീഡി നോട്ടിഫിക്കേഷന്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ കുറച്ചുസ്ഥലവും ഏറ്റെടുക്കേണ്ടിവരും. കവളങ്ങാട് വില്ലേജില്‍ 12 വീടുകള്‍, 15 കച്ചവട സ്ഥാപനങ്ങള്‍, ഒരു ആശുപത്രി, വ്യാപാര ഭവന്റെ ഒരു കെട്ടിടവുമുള്‍പ്പടെ ആകെ 29 കെട്ടിടങ്ങളാണ് പൊന്നും വിലക്ക് ഏറ്റെടുക്കുന്നത്. എന്നാല്‍, അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും വീടും ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം കിട്ടില്ലെന്ന പ്രശ്നത്തിനാണ്് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. 200 മീറ്റര്‍ നീളത്തില്‍ ആറ് സ്പാനുകളും 13 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സിപിഐ താലൂക്ക് സെക്രട്ടറി പി ടി ബെന്നി, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ഇ ജോയി, പഞ്ചായത്തംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, സുഹറ ബഷീര്‍, ഉഷ ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണന്‍, പി എം ശിവന്‍, അഭിലാഷ് രാജ് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.നേര്യമംഗലത്ത് പുതിയ പാലം നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ പ്രദേശങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.

 

Back to top button
error: Content is protected !!