ലഹരിക്കെതിരെ കുട്ടി ചിത്രങ്ങളുമായി കടവൂര്‍ എല്‍പി സ്കൂളില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്
പോത്താനിക്കാട്: കടവൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് നടത്തി. ഡോ. മാത്യു കുടലനാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അധ്യക്ഷത വഹിച്ചു. രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ലഹരിക്കെതിരെ 12 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചത്. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും കുട്ടി ചിത്രങ്ങളില്‍ അഭിനയിച്ചു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മില്‍സി ഷാജി, പ്രധാന അധ്യാപിക കെ കെ സതി, നൈസ് എല്‍ദോ, പിടിഎ പ്രസിഡണ്ട് റോബിന് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.