രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യം തള്ളി…

 

മൂവാറ്റുപുഴ:രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യം തള്ളി.വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഇന്ന് രാവിലെ ദുർഗന്ധം വമിക്കുന്ന ചോര കലർന്ന അറവുശാല മാലിന്യം കാണപ്പെട്ടത്.നാട്ടുകാർ അറിയിച്ചതിനെതുടർന്ന് മൂവാറ്റുപുഴ അഗ്നിശമനസേനയെത്തി പ്രദേശം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ , വൈസ് പ്രസിഡന്റ് രജിത സുധാകരൻ,വാർഡ് മെമ്പർ ബിനോ കെ ചെറിയാൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി. മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യ പ്പെട്ടു.

Back to top button
error: Content is protected !!