അയല്‍പക്കംകോലഞ്ചേരി

ഇന്ത്രാൻ ചിറ ചിൽഡ്രൻസ് പാർക്കിൽ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നു…

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി : കോലഞ്ചേരിയിലെ ഇന്ത്രാൻ ചിറ ചിൽഡ്രൻസ് പാർക്കിൽ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നു.മദ്യവും മറ്റു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും തകൃതിയായി ഇവിടെ നടന്നിട്ടും ഇത് ഒന്നും അറിയാത്ത മട്ട് പോലീസ് ഉൾപ്പെടുന്ന അധികാരിവർഗ്ഗം.അഴിഞ്ഞാട്ടം നടത്തിയിട്ട് ചിറയിൽ മാലിന്യ നിക്ഷേപവും നടത്തിയിട്ടാണ് സാമൂഹ്യ വിരുദ്ധർ പ്രദേശത്ത് നിന്ന് പോകുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ജലസ്രോതസ്സുകളിൽ ഒന്നും പ്രമുഖ ടൂറിസം കേന്ദ്രവുമായ ഇന്ത്രാൻചിറയാണ് ഇത്തരത്തിൽ നശിക്കുന്നത്. ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ പദ്ധതി നേരത്തെ തന്നെ അവതാളത്തിലായിരുന്നു. ടൂറിസം പദ്ധതിയിൽ പ്പെട്ട ഇരിപ്പിടങ്ങളും ടിക്കറ്റ് കൗണ്ടറുകളുമെല്ലാം പൊട്ടിപൊളിഞ്ഞ് നാശോന്മുഖമായിരിക്കുകയാണ്.ചിറയിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും പദ്ധതിയ്ക്ക് തടസ്സമായിരുന്നു. ഇതെല്ലാം കൂടാഞ്ഞിട്ടാണ് പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നത്. പ്രദേശത്തെ മദ്യ മയക്ക് മരുന്ന് ലോബിക്കെതിരെ നടപടികൾ അധിക‍ൃതർ സ്വീകരിക്കണമെന്നും ഇന്ദ്രാൻചിറയെ അതിൻ്റെ ടൂറിസം പ്രൗഡിയോട് തന്നെ നിലനിർത്താനുള്ള നടപടികൾ കൈകൊള്ളണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

Back to top button
error: Content is protected !!
Close