ലഹരിക്കെതിരെ ഷോര്‍ട്ട് ഫിലിമൊരുക്കി ഇളങ്ങവം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍

മൂവാറ്റുപുഴ: ലഹരിക്കെതിരെ ‘നാരങ്ങ മുട്ടായി’ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് ഇളങ്ങവം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് ഇത്തവണ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമിന്റെ തിരക്കഥയും, ഛായാഗ്രഹണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ സന്തോഷ് കുമാര്‍ കെ.എസ് ആണ്. സ്‌കൂളിന്റെ അറുപത്തിയൊന്നാമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച്‌ ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം ഒരുക്കും. ശനിയാഴ്ച നടക്കുന്ന വാര്‍ഷികാഘോഷവും വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ്, കെ.എ സിന്ധു, ബിന്ദു ശശി, ഡയാന നോബി, കെ.എം സെയ്ത്, ദിവ്യ സലി, സുധീര്‍ കെ.പി, സജീവ് കെബി, കെ.പി ശോഭന, സന്തോഷ് എം.കെ തുടങ്ങിയവര്‍ പ്രസംഗിക്കും.

Back to top button
error: Content is protected !!