വിമുക്തി ഫലപ്രദമായി പ്രവര്‍ത്തിക്കണം: മഹല്ല് ഏകോപന സമിതി

മൂവാറ്റുപുഴ: ലഹരിമുക്ത കേരളത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തി എല്ലാ വാര്‍ഡുകളിലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഹല്ല് ഏകോപന സമിതി മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള വിമുക്തി സമിതികള്‍ പലയിടത്തും സജീവമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മദ്യം -മയക്കുമരുന്ന് വ്യാപനം രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്. ഇതിനെതിരെ മഹല്ല് / ജുമാഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് ലഹരി വിമുക്ത ക്യാമ്പയിന്‍ ആരംഭിക്കുന്നതിനും സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഹാളില്‍ ചെയര്‍മാന്‍ പി.എം. അമീര്‍ അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികളാവിഷ്‌കരിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാസ്സര്‍ മരങ്ങാട്ട്, സമിതി സെക്രട്ടറി കെ.പി.അബ്ദുള്‍ കരീം, മതപണ്ഡിതന്മാര്‍, മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!