ലഹരിക്കെതിരെ കായിക ലഹരി: ജേഴ്‌സി വിതരണം നടത്തി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശം യുവാക്കളിലും കുട്ടികളിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കെന്‍സ ടിഎംടി സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സിയുടെ വിതരണം നടത്തി. പുന്നോപ്പടി ഓസ്‌കാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ നിരവധി കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ജേഴ്‌സിയോടൊപ്പം വിനോദ വസ്തുക്കളും ചടങ്ങില്‍ വിതരണം ചെയ്തു. കെന്‍സ ടിഎംടി പ്രതിനിധി അനസ് കൊച്ചുണ്ണി ജേഴ്‌സി വിതരണം ഉദ്ഘാടനം ചെയ്തു.യുവജന കൂട്ടായ്മ പ്രസിഡന്റ് അന്‍ഷാജ് തേനാലി അധ്യക്ഷത വഹിച്ചു. കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗം സെയ്ത് മുഹമ്മദ് ലഹരിയെ കുറിച്ച് കുട്ടികള്‍ക്ക് ലഘു വിവരണവും നല്‍കി സെക്രട്ടറി അനസ് മക്കര്‍, അനസ് മീരാന്‍, അബ്ദുല്ല ,ഷിഹാബ് വിഎം, അന്‍സാര്‍ വി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

 

Back to top button
error: Content is protected !!