ലഹരിക്കെതിരെ പ്രതിരോധം; ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകളുടെ(ഐ.എ.ജി) ജില്ലാ തല യോഗം ചേര്‍ന്നു

കൊച്ചി: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകളുടെ (ഐ.എ.ജി) ജില്ലാ തല യോഗം തീരുമാനിച്ചു. ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി കൈക്കൊള്ളാന്‍ കഴിയുന്ന വിവിധ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. താലൂക്ക് തലത്തില്‍ ഐ.എ.ജി യോഗം ചേര്‍ന്ന് വൊളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് പ്രാദേശികമായി
പ്രത്യേക ക്യാമ്പിയിനുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ ( അണ്ടര്‍ ട്രെയിനിങ്) ഹര്‍ഷില്‍ .ആര്‍. മീണയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍ അധ്യക്ഷത വഹിച്ചു. ഐ.എ.ജി ജില്ലാ കണ്‍വീനര്‍ ടി.ആര്‍ ദേവന്‍, ഐ.എ.ജി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫാ. പോള്‍ തോമസ്, എം.ജി ശ്രീജിത്ത്, ജോയ് പോള്‍, എം.സലിം, സഹല്‍ ഇടപ്പള്ളി, ഡോ. മേരി അനിത, ഡോ. ബിന്ദു സത്യജിത്, താലൂക്ക് ഐ.എ.ജി കണ്‍വീനര്‍മാര്‍, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!