ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

കൂത്താട്ടുകുളം: മണിമലക്കുന്ന് ഗവ. കോളേജിലെ എൻ. സി. സി സബ് യൂണിറ്റിന്റെയും കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. യുവതലമുറയിൽ വർദ്ധിച്ചുവരുന്ന മദ്യാസക്‌തി, മയക്കുമരുന്നുപയോഗം, സൈബർക്രൈം മുതലായ വിഷയങ്ങളിൽ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശിവകുമാർ എസ് ക്ലാസ്സ്‌ എടുത്തു. പരിപാടിയുടെ അദ്ധ്യക്ഷനായി എ. എൻ. ഒ. ലഫ്. ഡോ. റോജി ജെ കുന്നത്ത് പ്രസംഗിച്ചു. സീനിയർ അണ്ടർ ഓഫീസർ ശ്രീഹരി സാജു ആശംസ അർപ്പിച്ചു.

Back to top button
error: Content is protected !!