വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പിലെ വിമുക്തി മിഷന്റെ സഹകരണത്തോടെ സ്‌കൂളിലെ വിമുക്തി ക്ലബ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഗൈഡ്‌സ്, സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ലഹരി ഉപയോഗം മൂലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് ക്ലാസ് നടത്തിയത്. മാമല എക്‌സൈസ് റേഞ്ച് ഓഫീസ് ഇന്‍സ്‌പെക്ടര്‍ കലാധരന്‍ വി ക്ലാസ് ഉദ്ഘാടനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമ്യ ടി.കെ ക്ലാസ് നയിച്ചു. ജീവിതം തന്നെ ലഹരിയായി കാണുമെന്നും വ്യക്തികളെ നശിപ്പിക്കുന്ന ലഹരിവസ്തുക്കളില്‍ നിന്നും അകന്നു നില്‍കുമെന്നും കുട്ടികളും അധ്യാപകരും പ്രതിജ്ഞ ചെയ്തു. പ്രിവന്റിവ് ഓഫീസര്‍ ശ്രീകുമാര്‍ പി.ജി, ധീരു ജെ അറയ്ക്കല്‍, രജിത എം.ആര്‍ , രൂപ ജെ കോശി, സ്റ്റാഫ് സെക്രട്ടറി ബിനു കെ വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിനോ ടി എലിസബത്ത്, ഗൈഡ്‌സ് ക്യാപ്റ്റന്‍ ലിസ പീറ്റ , മഞ്ജു കുര്യാക്കോസ്, മരിയ ലേഖ ലാസര്‍ എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!