ലഹരി വിരുദ്ധ നാട്: വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി 

 

കോലഞ്ചേരി : കോലഞ്ചേരിസെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യും സെന്റ് പീറ്റേഴ്സ് കോളേജിലെയും എൻസിസി, എസ്. പി. സി,എൻഎസ്എസ് കേഡറ്റുകളും പുത്തൻകുരിശ് പോലീസും സെന്റ് പീറ്റേഴ്സ് ബി എ ഡ് കോളേജും സംയുക്തമായി കോലഞ്ചേരിയിൽ ലഹരിക്കെതിരെ ബോധവൽക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള കർമ്മപദ്ധതിയായ വിമുക്തി എന്ന പ്രോഗ്രാമിനു വേണ്ടിയാണ് കാലത്തിന്റെ ദുരന്തങ്ങളെ വർത്തമാനകാല വേദിയിൽ കുട്ടികൾ ഫ്ലാഷ് മോബിലൂടെ അഭിനയിച്ച കാണിച്ചത്.പുത്തെൻകുരിശ് സർക്കിൾ ഇൻസെപ്ക്ടർ ഡിലീഷ് പി, സ്കൂൾ മാനേജർ അഡ്വ. മാത്യു പി പോൾ, പ്രിൻസിപ്പൽമാരായ രാജി കെ പോൾ, ഹണി ജോൺ, ജോസഫ് കെ ഐ, സിന്ധു കെ ടി, പി ടി എ പ്രസിഡന്റ്‌ ജെയിംസ് പാറേക്കാട്ട്, എൻ. സി. സി ഓഫിസർ മാരായ ലെഫ്റ്റനൻറ് ജിൻ അലക്സാണ്ടർ, ട്രൂപ്പ് കമ്മാണ്ടർ രഞ്ജിത് പോൾ, എൻ എസ് എസ് കോർഡിനേറ്റർ ശാന്തി കെ .പി,സിനോബി മാത്യു എന്നിവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!